ബില്ലടക്കാൻ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട് ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി തല്ലി; യുവാവ് കസ്റ്റഡിയില്‍
മലപ്പുറം: വണ്ടൂർ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനില്‍ ബാബുവിനാണ് മർദ്ദനമേറ്റത്. കറണ്ട് ചർജ് അടക്കാൻ ഫോണ്‍ വിളിച്ച് അവശ്യപ്പെട്ടതില്‍ പ്രകോപിതനായി തച്ചു പറമ്ബൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്.കൈയില്‍ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മർദനമേറ്റ സുനില്‍ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.