മുസ്‌ലിം വിഭാഗത്തിന്‍റെ അട്ടിപ്പേറ് ലീഗിന് ആരും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം വിഭാഗത്തിന്‍റെ അട്ടിപ്പേറ് ലീഗിന് ആരും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില പുതിയ അവതാരങ്ങൾ കേരളത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞങ്ങളെ വർഗീയവാദികളാക്കാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യം സ്വന്തം അണികളുടെ വികാരം മനസ്സിലാക്കാണ് ലീഗ് ശ്രമിക്കേണ്ടത്. ജമാഅത്തെ ഇസ് ലാമിയെ മുസ്‌ലിം വിഭാഗങ്ങളിൽ ഭൂരിപക്ഷവും അകറ്റിനിർത്തുന്നു. നാലു സീറ്റിനായി മുസ്‌ലിം ലീഗ് അവരുമായി കൂട്ടുകൂടി. വെൽഫയർ പാർട്ടി ബന്ധം തെറ്റാണെന്ന അഖിലേന്ത്യാ നിലപാട് പറയാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്. അങ്ങനെയൊരാൾ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് വേണ്ടെന്ന് ലീഗ് നിലപാടെടുത്തു. അത് ചൂണ്ടിക്കാട്ടിയ തന്നെ വർഗ്ഗീയ വാദിയാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.