Main Banner

വിമാന യാത്രയ്ക്കിടെ നാല് സ്ത്രീകള്‍ക്ക് നേരെ അതിക്രമം; 73കാരനായ ഇന്ത്യൻ പൗരൻ കുറ്റക്കാരനെന്ന് കോടതി

സിംഗപ്പൂർ: വിമാന യാത്രയ്ക്കിടെ നാല് സ്ത്രീകളെ ഉപദ്രവിച്ചെന്ന പരാതിയില്‍ 73കാരനായ ഇന്ത്യൻ പൗരൻ കുറ്റക്കാരനെന്ന് സിംഗപ്പൂരിലെ കോടതി.സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്‌ഐഎ) വിമാനത്തില്‍ യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നാല് സ്ത്രീകളെ ഉപദ്രവിച്ചെന്നാണ് പരാതി. ഇതില്‍ ഒരു സ്ത്രീയെ നാല് തവണ ഉപദ്രവിച്ചതായും ആരോപണമുണ്ട്.

1 st paragraph

ബാലസുബ്രഹ്മണ്യൻ രമേഷ് എന്നയാള്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. നവംബർ 18ന് വിമാനത്തില്‍ വെച്ച്‌ മൂന്ന് പേരെ ഓരോ തവണ വീതം ഇയാള്‍ ഉപദ്രവിച്ചതായി പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഏഴ് കുറ്റങ്ങള്‍ ചുമത്തിയതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ വിമാനത്തിലെ യാത്രക്കാരോ ജോലിക്കാരോ ആയിരുന്നോ എന്ന് കോടതി രേഖകള്‍ വെളിപ്പെടുത്തിയിട്ടില്ല.

പുലർച്ചെ 3:15ഓടെ ബാലസുബ്രഹ്മണ്യൻ ആദ്യമൊരു സ്ത്രീയെ ഉപദ്രവിച്ചെന്നും അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ സ്ത്രീയെയും ഉപദ്രവിച്ചെന്നാണ് ആരോപണം. പുലർച്ചെ 3.30 നും 6 നും ഇടയില്‍ രണ്ടാമത്തെ സ്ത്രീയെ ഇയാള്‍ മൂന്ന് തവണ കൂടി ഉപദ്രവിച്ചതായാണ് പറയപ്പെടുന്നത്. രാവിലെ 9:30 ഓടെ മൂന്നാമതൊരു സ്ത്രീയെയും വൈകുന്നേരം 5:30 ഓടെ നാലാമത്തെ സ്ത്രീയെയും ഉപദ്രവിച്ചതായും പറയപ്പെടുന്നു. ഡിസംബർ 13ന് ഇയാള്‍ കുറ്റം സമ്മതിക്കുമെന്ന് സിംഗപ്പൂർ ദിനപത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2nd paragraph

അതിക്രമങ്ങളുടെ കണക്കുകള്‍ പ്രകാരം ഒരു പ്രതിയ്ക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ ചൂരല്‍ പ്രയോഗമോ അല്ലെങ്കില്‍ ഈ ശിക്ഷകളുടെ ഏതെങ്കിലും സംയോജനമോ ലഭിക്കും. എന്നാല്‍, ബാലസുബ്രഹ്മണ്യന് 50 വയസ്സിനു മുകളില്‍ പ്രായമുള്ളതിനാല്‍ ചൂരല്‍ പ്രയോഗം ശിക്ഷയായി നല്‍കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.