Fincat

പുതിയ അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച്‌ ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്ബനി ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയുമായി അവതരിപ്പിച്ചു.ശക്തമായ 160 സിസി എഞ്ചിനാണ് ഈ മോട്ടോർസൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നത്. മികച്ച നിയന്ത്രണവും സ്ഥിരതയും നല്‍കുന്ന 37എംഎം യുഎസ്‍ഡി സസ്പെൻഷൻ, സെഗ്മെൻ്റ്-ഫസ്റ്റ് റൈഡ് മോഡുകള്‍ തുടങ്ങിയ വിപുലമായ ഫീച്ചറുകള്‍ ഇതിലുണ്ട്. 1,39,990 രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലാണ് കമ്ബനി ഈ മോട്ടോർസൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്.

1 st paragraph

ടിവിഎസ് അപ്പാച്ചെ RTR 160 4V പുതിയ ഡിസൈനുമായി വരുന്നു. ഗ്രാനൈറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് തുടങ്ങിയ കളർ ഓപ്ഷനുകളിലാണ് ബൈക്കിൻ്റെ പുതിയ വേരിയൻ്റ് വരുന്നത്. ഇതിന് സ്‌പോർട്ടി കളർ ഓപ്ഷനുകള്‍, റേസ്-പ്രചോദിത ഗ്രാഫിക്സ്, ഗോള്‍ഡൻ ഫിനിഷ് യുഎസ്ഡി ഫോർക്കുകള്‍, റെഡ് അലോയ് വീലുകള്‍ എന്നിവയുണ്ട്.

9,250rpm-ല്‍ 17.55PS പവറും 7,500rpm-ല്‍ 14.73Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 159.7cc, ഓയില്‍-കൂള്‍ഡ്, ഫ്യൂവല്‍-ഇൻജക്റ്റഡ്, 4-വാല്‍വ് എഞ്ചിൻ ലഭിക്കുന്നു. ടിവിഎസ് അപ്പാച്ചെ RTR 160 4V സെഗ്‌മെൻ്റില്‍ ആദ്യം 37mm അപ്‌സൈഡ് ഡൗണ്‍ (USD) സസ്പെൻഷൻ ലഭിക്കുന്നു. ടിവിഎസ് അപ്പാച്ചെ RTR 160 4V-ക്ക് സ്‌പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡ് മോഡുകള്‍ ലഭിക്കുന്നു. ഇതില്‍ ലഭ്യമായ മികച്ച റൈഡിംഗ് മോഡ് മികച്ച നിയന്ത്രണവും സ്ഥിരതയും നല്‍കുന്നു.

2nd paragraph

ടിവിഎസ് അപ്പാച്ചെ RTR 160 4V(TVS അപ്പാച്ചെ RTR 160 4V)നൂതനമായ റൈഡർ-ഫ്രണ്ട്ലി ഫീച്ചറുകളാണ് പുതിയ വേരിയൻ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. ടിവിഎസ് സ്‍മാ‍ട്ട് കണക്‌ട് സാങ്കേതികവിദ്യ ഇതില്‍ നല്‍കിയിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് ബ്ലൂടൂത്ത് വഴി നിങ്ങളുടെ ബൈക്കിനെ ബന്ധിപ്പിക്കാൻ കഴിയും. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ, കോള്‍, എസ്‌എംഎസ് അലേർട്ടുകള്‍, വോയ്‌സ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്. ഗ്ലൈഡ് ത്രൂ ടെക്‌നോളജി (ജിടിടി) പോലുള്ള അതിശയിപ്പിക്കുന്ന ഫീച്ചറുകള്‍ ഇതില്‍ ലഭ്യമാണ്.