ഇനി കണ്ടംവഴി ഓടേണ്ടിവരുമോ?! നെഞ്ചിടിച്ച് ഒലയും ഏതറുമൊക്കെ; ആക്ടിവ ഇലക്‌ട്രിക്ക് ഇന്നെത്തും!
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) ആക്ടിവ ഇലക്‌ട്രിക് സ്‍കൂട്ടറുമായി ഇന്ന് ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.വരാനിരിക്കുന്ന ഹോണ്ട ഇലക്‌ട്രിക് സ്‍കൂട്ടറിൻ്റെ ഒന്നിലധികം ടീസറുകള്‍ രസകരമായ ചില വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവ പരിശോധിക്കാം.
ഫീച്ചറുകള്‍
ഹോണ്ട ആക്ടിവ ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ താഴ്ന്ന വേരിയൻ്റുകളില്‍ അഞ്ച് ഇഞ്ച് കളർ എല്‍സിഡി സ്‌ക്രീൻ ലഭിക്കും. അതേസമയം ഉയർന്ന വേരിയൻ്റിന് 7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ ലഭിക്കും. TFT ഡിസ്‌പ്ലേ സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകള്‍ കാണിക്കും. സ്റ്റാൻഡേർഡ് മോഡ് ഒറ്റ ചാർജില്‍ ഏകദേശം 104 കിലോമീറ്റർ ക്ലെയിം ചെയ്യാവുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, മ്യൂസിക് കണ്‍ട്രോള്‍, നാവിഗേഷൻ, രണ്ട് ട്രിപ്പ് മീറ്ററുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. രണ്ട് റൈഡറുകള്‍ക്ക് അനുയോജ്യമായ വീതിയേറിയ നീളമുള്ള സീറ്റും പുതിയ ഹോണ്ട ഇലക്‌ട്രിക് സ്‍കൂട്ടറിനുണ്ടാകും.
ബാറ്ററി സജ്ജീകരണം
ഈ ഇലക്‌ട്രിക്ക് ടൂവീലറിലെ കൃത്യമായ ബാറ്ററി സവിശേഷതകളും റേഞ്ച് വിശദാംശങ്ങളും ഇപ്പോഴും വ്യക്തമല്ല. എങ്കിലും, ഒരു സ്വാപ്പ് സ്റ്റേഷനില്‍ ബാറ്ററി ചാർജ് ചെയ്യാനുള്ള ഓപ്ഷനോടുകൂടിയ നീക്കം ചെയ്യാവുന്ന ബാറ്ററി സജ്ജീകരണം ഇലക്‌ട്രിക് സ്‍കൂട്ടറില്‍ ഉണ്ടാകുമെന്ന് കമ്ബനി സ്ഥിരീകരിച്ചു. അതായത് ഉപഭോക്താക്കള്‍ക്ക് ബാറ്ററി പുറത്തെടുക്കാനും ചാർജ്ജ് ചെയ്‌ത മറ്റൊരു ബാറ്ററി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും അത് തിരികെ സുരക്ഷിതമാക്കാനും കഴിയും. ഹോണ്ട ബെംഗളൂരുവില്‍ ബാറ്ററി സ്വാപ്പ് സ്റ്റേഷനുകള്‍ പരീക്ഷിച്ചുവരുന്നുണ്ട്. ഇത് മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
ബൂട്ട് സ്‌പെയ്‌സില്‍ ഘടിപ്പിച്ച 1.3 kWh ശേഷിയുള്ള ഇരട്ട ബാറ്ററി പായ്ക്കാണ് ഹോണ്ട ആക്ടിവ ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ളത്. എങ്കിലും, സീറ്റിനടിയില്‍ സ്റ്റോറേജ് സ്പേസ് ഉണ്ടാകില്ല. അധിക സംഭരണത്തിനായി റൈഡർമാർക്ക് ഒരു ടോപ്പ് ബോക്‌സ് ആക്‌സസറി വാങ്ങാനുള്ള ഓപ്‌ഷൻ ഉണ്ടായിരിക്കും. ചാർജിംഗ് പോർട്ട് ഫുട്‌ബോർഡിന് സമീപം സ്ഥിതിചെയ്യും, കൂടാതെ പ്ലഗ്-ആൻഡ്-പ്ലേ തരത്തിലുള്ള ചാർജറും ഉണ്ടായിരിക്കും. വീട്ടിലോ പൊതു സ്ഥലങ്ങളിലോ ചാർജിംഗ് സോക്കറ്റ് വഴിയുള്ള ഓണ്‍ബോർഡ് ചാർജിംഗും ബാറ്ററി സ്വാപ്പിംഗും ഇത് പിന്തുണയ്ക്കും.
സസ്പെൻഷൻ ആൻഡ് ബ്രേക്കിംഗ് സിസ്റ്റം
ആക്ടീവ ഇ-സ്‌കൂട്ടർ ഹോണ്ട സിയുവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതില്‍ പരമ്ബരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും സസ്‌പെൻഷനായി ഇരട്ട പിൻ ഷോക്കുകളും ഉള്‍പ്പെടുന്നു. 190എംഎം ഫ്രണ്ട് ഡിസ്‌കും 110എംഎം പിൻ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് പവർ നല്‍കുന്നത്. സിയുവി e 12 ഇഞ്ച് ഫ്രണ്ട്, റിയർ അലോയ് വീലുകളില്‍ സഞ്ചരിക്കും. കൂടാതെ 765 എംഎം സീറ്റ് ഉയരം വാഗ്ദാനം ചെയ്യുന്നു. 270 എംഎം ആണ് ഇതിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ്.
വിലയും എതിരാളികളും
ഒല, ആതർ, ടിവിഎസ്, ഹീറോ ഇലക്‌ട്രിക്ക്, ബജാജ് തുടങ്ങിയ കമ്ബനികളുടെ മോഡലുകളോട് ഹോണ്ട ആക്ടിവ ഇലക്‌ട്രിക്ക് മത്സരിക്കും. ഇതിൻ്റെ വില ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ ഇലക്‌ട്രിക്ക് സ്‍കൂട്ടറിന് ഒരുലക്ഷം മുതല്‍ 1.20 ലക്ഷം വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.