ഫുട്ബോൾ താരം നസീഫ് സായിയെ വാഖ്‌ അനുമോദിച്ചു

ഫുട്ബോൾ താരം നസീഫ് സായിയെ വാഖ്‌ അനുമോദിച്ചുഫുട്ബോൾ താരം നസീഫ് സായിയെ വാഖ്‌ അനുമോദിച്ചുദോഹ: മലപ്പുറം ജില്ലാ സീനിയർ ഫുട്ബാൾ ടീം അംഗവും കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ക്വിഫ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ കെ.എം.സി.സി മലപ്പുറം ജില്ലാ ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക സാന്നിധ്യവുമായിരുന്ന നസീഫിനെ വാഴക്കാട് അസോസിയേഷൻ ഖത്തർ അനുമോദിച്ചു. ഖിഷ് മെഡിക്കൽസിൽ വെച്ച് വാഖ് വൈസ് പ്രസിഡന്റ് നിയാസ് കാവുങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാഖ്‌ വൈസ് പ്രസിഡന്റ് ഖയ്യൂം ടികെ വാഖിന്റെ സ്നേഹപ്പഹാരം നസീഫിന് നൽകി അനുമോദിച്ചു.

 

ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം ടൂർണമെന്റിൽ പങ്കെടുക്കാനായി ദോഹയിൽ എത്തിയ സംസ്ഥാന സീനിയർ ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്ന നസീഫിന് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് വാഖ് ആശംസിച്ചു.

 

ചടങ്ങിൽ അഷ്‌റഫ് കാമശ്ശേരി, ടി പി ജബ്ബാർ, സലാം ഇമ്പീരിയൽ, നൗഫൽ കെവി, മുഷ്ത്താക്,കെഎം മുക്താർ,ആഷിക് കെ ടി, അഷ്ഫാഖ് തുടങ്ങിയവർ സംബന്ധിച്ചു. വാഖ്‌ സെക്രട്ടറി റാഷിൽ പി വി പരിപാടിക്ക് നേത്രത്വം നൽകി.