അഞ്ചര അടിയോളം നീളം, ഗുരുവായൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ നിന്ന് മൂര്‍ഖൻ പാമ്ബിനെ പിടികൂടി
തൃശൂര്‍: ഗുരുവായൂർ നഗരസഭ ടൗണ്‍ ഹാളില്‍ നിന്ന് ഭീമൻ മൂർഖൻ പാമ്ബിനെ പിടികൂടി. ഗുരുവായൂർ നഗരസഭ ടൗണ്‍ഹാള്‍ കോമ്ബൗണ്ടിനുള്ളില്‍ നിന്നാണ് മൂർഖൻ പാമ്ബിനെ പിടികൂടി.കുടുംബശ്രീ ക്യാന്‍റീന് സമീപത്തായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നു. ഈ സ്ഥലം വൃത്തിയാക്കുന്നതിനിടയാണ് മൂർഖൻ പാമ്ബിനെ കണ്ടത്.
രാവിലെയാണ് സംഭവം. ഉടൻതന്നെ ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥൻ സ്നേക് റെസ്ക്യൂവറായ പ്രബീഷിനെ വിളിച്ചു വരുത്തുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേർന്ന് മാലിന്യങ്ങള്‍ എടുത്തു മാറ്റി ഒടുവില്‍ പാമ്ബിനെ പിടികൂടി. അഞ്ചര അടിയോളം നീളമുള്ള മൂർഖനെയാണ് പിടികൂടിയത്. വനം വകുപ്പിന് ഏല്‍പ്പിക്കുമെന്ന് പ്രബീഷ് പറഞ്ഞു.