11 മാസം, വമ്ബൻ വില്‍പ്പനയുമായി മാരുതി സുസുക്കി ഫ്രോങ്ക്സ്
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന എസ്‌യുവിയായി മാറി മാരുതി സുസുക്കി ഫ്രോങ്ക്സ്. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ മാരുതി സുസുക്കി ഫ്രോങ്‌സിന് 1,45,000 ഉപഭോക്താക്കളെ ലഭിച്ചു.അതായത് 2024 ജനുവരി മുതല്‍ നവംബർ വരെ മാരുതി സുസുക്കി മൊത്തം 1,45,484 യൂണിറ്റ് ഫ്രോങ്ക്സ് എസ്‌യുവികള്‍ വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. ഈ കാലയളവില്‍, പഞ്ച്, ക്രെറ്റ, ബ്രെസ, സ്കോർപിയോ, നെക്സോണ്‍ എന്നിവയ്ക്ക് ശേഷം മൊത്തത്തിലുള്ള എസ്‌യുവി വില്‍പ്പനയില്‍ മാരുതി സുസുക്കി ആറാം സ്ഥാനത്താണ്. മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ സവിശേഷതകള്‍, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
നിലവില്‍, മാരുതി ഫ്രോങ്ക്സ് മോഡല്‍ ലൈനപ്പ് സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ ലഭ്യമാണ്. മാരുതി സുസുക്കി ഫ്രോങ്ക്സില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകള്‍ ലഭിക്കും. ആദ്യത്തേത് 1.0 ലിറ്റർ ടർബോ പെട്രോള്‍ എഞ്ചിൻ ആണ്. ഈ എഞ്ചിൻ പരമാവധി 100 ബിഎച്ച്‌പി കരുത്തും 148 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. മറ്റൊന്നില്‍ 1.2 ലിറ്റർ പെട്രോള്‍ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിന് പരമാവധി 90 ബിഎച്ച്‌പി കരുത്തും 113 എൻഎം പരമാവധി ടോർക്കും സൃഷ്‍ക്കാൻ സാധിക്കും. ഇതുകൂടാതെ, പരമാവധി 77.5 ബിഎച്ച്‌പി കരുത്തും 98 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കാൻ ശേഷിയുള്ള സിഎൻജി ഓപ്ഷനും ഫ്രോങ്ക്സില്‍ ലഭ്യമാണ്.
ഒമ്ബത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, വയർലെസ് ഫോണ്‍ ചാർജിംഗ് തുടങ്ങിയ സവിശേഷതകള്‍ കാറിൻ്റെ ക്യാബിനില്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി, ആറ് എയർബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയില്‍ കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV 3X0, മാരുതി ബ്രെസ തുടങ്ങിയ എസ്‌യുവികളുമായി മാരുതി സുസുക്കി ഫ്രോങ്ക്സ് മത്സരിക്കുന്നു. മുൻനിര മോഡലില്‍ 7.51 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഫ്രോങ്ക്സിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.