അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു
തിരൂർ :തുഞ്ചൻ സ്മാരക സർക്കാർ കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു. നാലു ദിവസം നീണ്ടു നിന്ന അറബിക് ഫെസ്റ്റിവലിന്റെ സമാപന സംഗമം ബസ്സാം അഹ്‌മദ് ഗഫൂരി യമൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹിലാൽ കെ എം അധ്യക്ഷനായി. അറബിക് വിഭാഗം റിസർച് ഗെയ്ഡ് ഡോ. അബ്ദുൽ ലത്തീഫ് പി പി മുഖ്യ പ്രഭാഷണം നടത്തി. അറബിക് വിഭാഗത്തിലെ പി ജി വിദ്യാർത്ഥികൾ ഇന്ത്യൻ അറബി സാഹിത്യത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ ഡോ. ജാഫർ സാദിഖ്, ഡോ. ജാബിർ കെ ടി ഹുദവി, ഡോ. സലാഹുദ്ധീൻ, സിദ്ദീഖ് എം പി. എന്നിവർ സംസാരിച്ചു.