നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചു കയറി; പ്രവാസി ഇന്ത്യക്കാരൻ സൗദിയില്‍ മരിച്ചു

റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം.റിയാദില്‍നിന്നും 100 കിലോമീറ്റർ അകലെ അല്‍ഖർജില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ മൻസൂർ അൻസാരി (29) എന്ന യുവാവാണ് മരിച്ചത്. രാവിലെ എട്ടോടെ ജോലിക്ക് പോകുന്നതിനായി അല്‍ഖർജ് ഇശാരാ 17ലുള്ള പ്ലംബിങ് ഇലക്‌ട്രിക്കല്‍ ഷോപ്പിന് മുന്നില്‍ ചായയും കുടിച്ചുനില്‍ക്കുകയായിരുന്ന ഇയാളുടെ നേരെ നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ കടയുടെ ഒരു വശം പൂർണമായും തകർന്നു. അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. അല്‍ഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിെൻറ മരണാനന്തര നടപടികള്‍ പൂർത്തീകരിക്കാൻ ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിൻറ് കണ്‍വീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ഒമ്ബത് വർഷമായി അല്‍ഖർജില്‍ നിർമാണ മേഖലയില്‍ ജോലിചെയ്യുകയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിെൻറ മരണത്തെ തുടർന്ന് കുറച്ചു മാസം മുമ്ബ് നാട്ടില്‍ പോയി മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു മൻസൂർ. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അല്‍ഖർജില്‍ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തില്‍ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങില്‍ പങ്കെടുത്തു.