ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ഇന്നും തല ഉയർത്തി നിൽക്കുന്നത് മൻമോഹൻസിങ്ങിന്റെ ദീർഘവീക്ഷണം : ഒഐസിസി ഇൻകാസ് യൂത്ത് വിങ്ങ്

ദോഹ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഡോ:മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഖത്തർ ഒഐസിസി ഇൻകാസ് യൂത്ത് വിങ്ങ് അനുശോചനം രേഖപ്പെടുത്തി.

ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ഇന്നും തലയുയർത്തി നിൽക്കുന്നത് മൻമോഹൻസിങ്ങിന്റെ ദീർഘവീക്ഷണമാണന്നും പ്രസിഡണ്ട് നദീം മനാറിന്റെയും ജ:സെക്രട്ടറി ജംനാസ് മാലൂരിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്രിസ്തുമസ് പുതുവത്സരപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന ജിംഗിൾ & മിങ്കിൾ പരിപാടി മാറ്റിവെച്ചതായി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലിംസൺ പീച്ചിയും കൺവീനർ മുഹമ്മദ്ഷാ അഞ്ചലും സംയുക്ത വാർത്താ കുറിപ്പിൽ അറിയിച്ചു.