കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചു; ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ മരിച്ചു

അമ്ബലപ്പുഴ: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞ മദ്ധ്യവയസ്കൻ മരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡില്‍ പറവൂർ പനയകുളങ്ങര പെരുമ്ബാറ മടം പടിഞ്ഞാറെ വീട്ടില്‍ രാജേഷ് (51) ആണ് മരിച്ചത്.രാവിലെ രാവിലെ 8 .30ഓടെ ദേശീയപാതയില്‍ പുന്നപ്ര പറവൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. രാജേഷ് റേഷൻ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്ബോള്‍ അമിത വേഗതയില്‍ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.