ക്ഷേത്രക്കുളത്തില്‍ ഭര്‍ത്താവുമൊത്ത് കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി


തൃശൂർ: തൃശൂർ പാഞ്ഞാള്‍ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്.ഗിരീഷുമൊത്ത് കുളത്തില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട ഗിരീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

നമിതയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ ഇരുവരും കുളത്തില്‍ മുങ്ങുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.