കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ പൊലീസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. മുളവുകാട് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ അനൂപാണ് പിടിയിലായിരിക്കുന്നത്.കോണ്‍ട്രാക്റ്ററോട് നേരിട്ട് പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കാക്കനാട് വെച്ച് വിജിലൻസിന്റെ പ്രത്യേക സംഘം ഉദ്യോഗസ്ഥനെ പിടികൂടുന്നത്.
അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോണ്‍ട്രാക്ടറെ കസ്റ്റഡിയിലെടുത്തിരുന്നു. പണം നല്‍കിയാണ് ഇയാള്‍ കേസില്‍ നിന്ന് വിടുതല്‍ നേടിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥൻ കോണ്‍ട്രാക്ടറുമായി നിരന്തരം ബന്ധപ്പെടുകയും പണം നല്‍കിയാല്‍ കേസുകളില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാളില്‍ നിന്ന് പല തവണ പണം വാങ്ങുകയും ചെയ്തിരുന്നത്.
ആലുവയില്‍ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് ഇന്ന് കാക്കനാട് വരാൻ പറയുകയും വിജിലൻസിലേക്ക് വിവരം കൈമാറുകയും ചെയ്തത്. വാഹനത്തില്‍ വെച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുന്നത്. തുടർനടപടികള്‍ പൂർത്തിയാക്കി ഉദ്യോഗസ്ഥനെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.