Fincat

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബര, ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം; ഓള്‍ റൗണ്ടര്‍ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം പ്രഖ്യാപിച്ച്‌ സെലക്ടര്‍മാര്‍. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കുമൂലം പരമ്ബരയില്‍ കളിക്കാനാവാത്ത സാഹചര്യത്തില്‍ രമണ്‍ദീപ് സിംഗിനെയും ശിവം ദുബെയെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി.പുറംവേദന അലട്ടുന്ന റിങ്കു സിംഗിന് പരമ്ബരയിലെ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിച്ച പശ്ചാത്തലത്തിലാണ് ശിവം ദുബെയെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയത്.

പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സക്കായി നിതീഷ് കുമാര്‍ റെഡ്ഡി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. ചെന്നൈയില്‍ നടന്ന രണ്ടാം ടി20ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ നിതീഷ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ആദ്യ മത്സരത്തില്‍ കളിച്ചെങ്കിലും റിങ്കു സിംഗിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല.

ചൊവ്വാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടി20ക്ക് മുമ്ബ് ശിവം ദുബെ ഇന്ത്യൻ ടീമിനൊപ്പം ചേരും. മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിക്കുകയായിരുന്ന ശിവം ദുബെ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയിരുന്നു.

2nd paragraph

ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്ബരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേല്‍ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസണ്‍, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവർത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദർ, ധ്രുവ് ജുറെല്‍, ശിവം ദുബെ, രമണ്‍ദീപ് സിംഗ്.