ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശുചീകരണം നടത്തി
തിരൂർ : ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുഴയും കുളവും ശുചീകരിച്ച് ഡൗൺ ബ്രിഡ്ജ് തിരൂർ .
മലപ്പുറം നെഹ്റു യുവജന കേന്ദ്രയുടെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് തിരൂർ – പൊന്നാനി പുഴയുടെ താഴെപ്പാലം മുതൽ പൊറൂർ വരെ മൂന്ന് കിലോ മീറ്റർ പരിധിയിലും, താഴെപ്പാലം ഭാഗത്തെ പൊതുകുളവും ഡൗൺ ബ്രിഡ്ജിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യവും ചപ്പുo ചവറുകളും നീക്കിയാണ് ശുചീകരിച്ചത്.
ശുചീകരണ പരിപാടി തിരൂർ നഗരസഭ രണ്ടാം വാർഡ് കൗൺസിലർ റംല മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡൗൺ ബ്രിഡ്ജ് പ്രസിഡന്റ് വി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
പി.വി അലി ഹാജി, ടി.ഇ ബാബു, ടി.ഇ ഹാരിസ് എന്നിവർ സംസാരിച്ചു. വി. താഹിർ , വി. ജലീൽ , സക്കീർ , കെ. റാഷിദ്, വി. മൊയ്തുട്ടി, പി. സാദിഖ്, യാസിർ എന്നിവർ നേതൃത്വം നൽകി.