കലാകാരമാർക്കും ജീവിക്കണം: മലപ്പുറത്ത് പ്രതിഷേധ സംഗമം

മലപ്പുറം:മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോവിഡ് പ്രതിസന്ധിയിൽ കലാകാരന്മാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാതലത്തിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. മലപ്പുറം ജില്ലാ തല പ്രതിഷേധ സംഗമം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 30- 12- 20ന് രാവിലെ 11 മണിക്ക് മലപ്പുറത്ത് കലക്ടറേറ്റ് മുൻപിൽ വച്ച് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ ക്കനുസരിച്ച് ഉത്സവങ്ങൾ നടത്താമെന്നും എന്നാൽ സ്റ്റേജ് പരിപാടികൾ അനുവദിക്കാനാവില്ലെന്നുമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉത്തരവ് കലകാരന്മാരെ കൊടുംപട്ടിണിയിലേക്ക് തള്ളിവിടുന്നതാണ് ഇത് തിരുത്തണം.

മഹാമാരിയും പ്രളയവും കലാകാരന്മാരുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതം ചെറുതല്ല. കലാകാരന്മാർക്ക് തൊഴിലെടുക്കാനും കലാജീവിതം മുന്നോട്ടു കൊണ്ടുപോകാനും അവസരമൊരുവാൻ സർക്കാർ തയ്യാറാവണം ബാറുകളും ടൂറിസം കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കാൻ തയ്യാറായ സാഹചര്യത്തിൽ നിരവധി കലാകാരന്മാരുടെ ജീവിത മാർഗമായ സ്റ്റേജ് പരിപാടികളോടും മറ്റു കലാപരിപാടികളോടും ഇനിയും വിലക്ക് ഒഴിവാക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്

ഉത്സവാഘോഷവേദികളിലും ഓഡിറ്റോറിയങ്ങളിലും എല്ലാതരം കലാപരിപാടികളും അവതരിപ്പിക്കാൻ സർക്കാർ അനുമതി നൽകണം. കലാകാരന്മാരെ ഇനിയും

ദുരിത ജീവിതത്തിലേക്ക് തള്ളിവിടരുത്. കലാകാരന്മാർക്ക് പലിശരഹിതവായ്പ അനുവദിക്കണം. മെയ് മുതൽ ആറുമാസം ഓഫ് സീസണാണായിരുന്നു. ഇപ്പോൾ പുതിയ സീസൺ ആരംഭിക്കുകയാണ്. എന്നാൽ ഈ സീസണും പ്രതീക്ഷ നൽകുന്നതല്ല. ഉത്സവാഘോഷങ്ങൾ ഇത്തവണ ഉണ്ടാവുകയില്ല എന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. അവതരണ കലാകാരൻമാരും സ്റ്റേജിതര കലാകാരന്മാരുമാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്.

ഇതര തൊഴിൽ മേഖലകൾ മെല്ലെയെങ്കിലും സജീവമാകുമ്പോൾ കലാകാരന്മാർ തൊഴിലില്ലായ്മയിലേക്ക് നീങ്ങുകയാണ്. പലരും പട്ടിണിയിലാണ്. പലരും മറ്റു മേഖലകളിലേക്ക് തിരിഞ്ഞിരിക്കുന്നു.. ഇത് കലാസാംസ്കാരിക രംഗത്ത് വലിയ തിരിച്ചടിയാവും ഉണ്ടാക്കുക. താല്പര്യമുള്ളവർക്ക് മറ്റു തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ ചുരുങ്ങിയ പലിശയ്ക്കു വായ്പ പദ്ധതികൾ ആവിഷ്കരിക്കണം. കോവിഡാനന്തര സാംസ്കാരിക ഉത്സവങ്ങൾ ലളിതമായ പശ്ചാത്തല സൗകര്യങ്ങളോടെ പ്രാദേശിക കലാകാരന്മാർക്ക് അനുഗുണമായ വിധം സംഘടിപ്പിക്കുന്നതിന് പഞ്ചായത്തുകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകണം. കലാകാരന്മാരും ഒരു തൊഴിൽ വിഭാഗം ആണെന്ന് തിരിച്ചറിയുവാനും അവരുടെ സംരക്ഷണത്തിനും സർക്കാർ തയ്യാറാകണമെന്നും നന്മ ആവശ്യപ്പെട്ടു. കോവിഡ് ദുരിതാശ്വാസമായി സർക്കാർ പ്രഖ്യാപിച്ച 2000 രൂപയുടെ സഹായം പോലും ബഹുഭൂരിപക്ഷം കലാകാരന്മാർക്കും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കലാകാരന്മാർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളിൽ സർക്കാരിൻറെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് നന്മ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്