കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു

 

തളിപ്പറമ്പ്: സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ ജില്ലാ

കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എം.വി നികേഷ് കുമാറും സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.

അനുശ്രീ, ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എം.വി നികേഷ് കുമാർ, കെ. അനുശ്രീ, പി. ഗോവിന്ദൻ, കെ.പി. പ്രീത, എൻ. അനിൽ കുമാർ, സി.എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ. ജനാർദ്ദനൻ, സി.കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ. ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് എം.വി ജയരാജൻ സി.പി.എം സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്.

പിന്നീട് 2021ൽ ജില്ലാ സമ്മേളനത്തിൽ ജയരാജൻ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്നും മത്സരിച്ചെങ്കിലും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനോട് എം.വി ജയരാജൻ പരാജയപ്പെട്ടിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.വി ജയരാജൻ സി.ഐ.ടി.യു കേന്ദ്ര പ്രവർത്തക സമിതി അംഗവുമാണ്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ,

ഇലക്ട്രിസിറ്റി ബോർഡ് അംഗം എന്നീ

നിലകളിലും പ്രവർത്തിച്ചു. പെരളശേരിയിലെ

മാരിയമ്മാർവീട്ടിൽ പരേതനായ വി കെ കുമാരന്റെയും എം വി ദേവകിയുടെയും മകനാണ്. ഭാര്യ: കെ ലീന (കേരള ബാങ്ക്). മക്കൾ: എം വി സഞ്ജയ്, എം വി അജയ്. മരുമക്കൾ: ഡോ. സ്നിഗ്ധ,

ഡോ. ശിവ ബാലകൃഷ്ണൻ.