ഗതാഗത നിയന്ത്രണം

വളാഞ്ചേരി-അങ്ങാടിപ്പുറം റോഡില്‍ പാലച്ചോട് മുതല്‍ പുത്തനങ്ങാടി വരെ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി ആറ്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
അങ്ങാടിപ്പുറം ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ വൈലോങ്ങര -പുഴക്കാട്ടിരി വഴിയും വളാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ഓണപ്പുട- പുലാമന്തോള്‍ വഴിയും പോകണം.