ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം; കേവലഭൂരിപക്ഷം മറികടന്ന് ബിജെപി
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ നാലാം മണിക്കൂറിൽ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് തെളിയുന്നത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോൾ ബി ജെ പി കുതിക്കുകയാണ്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയാണ് രണ്ടാമത്. കോൺഗ്രസ് മൂന്നാമതാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്. അഞ്ചര മണിക്കൂർ പിന്നിടുമ്പോൾ 50 സീറ്റിലേക്ക് അടുക്കുകയാണ് ബിജെപി. ആം ആദ്മി ഇരുപത് സീറ്റുകളിലേക്ക് ചുരുങ്ങി. ഒരു സീറ്റു പോലും കോൺഗ്രസിന് നേടാനായില്ല.