Fincat

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു

ലഖ്നൌ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 വയസ്സായിരുന്നു. ലഖ്നൌവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആശുപത്രിയിലായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടർന്ന് ഫെബ്രുവരി മൂന്ന് മുതല്‍ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലായിരുന്നു.

1 st paragraph

ഇരുപതാം വയസ്സിലാണ് ആചാര്യ സത്യേന്ദ്ര ദാസ് സന്യാസം സ്വീകരിച്ചത്. നിർവാണി അഖാര വിഭാഗത്തിലെ സന്യാസിയായിരുന്നു അദ്ദേഹം. 1992 മുതല്‍ രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു.

ഇന്ന് പുലർച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. നികത്താനാവാത്ത നഷ്ടം എന്നാണ് ആചാര്യ സത്യേന്ദ്ര ദാസിന്‍റെ മരണത്തെ കുറിച്ച്‌ യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

2nd paragraph