Fincat

സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ അഞ്ച് മരണം; ബൈക്ക് പോസ്റ്റിലിടിച്ച്‌ തീപിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ഇടുക്കി/ കോട്ടയം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം. ഇടുക്കിയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് പേരും കോട്ടയം ജില്ലയിലെ വൈക്കത്ത് ബൈക്ക് അപകടത്തില്‍ ഒരു മരണവുമാണ് ഉണ്ടായത്.വൈക്കം മൂത്തേടത്തുകാവ് റോഡില്‍ ബൈക്ക് പോസ്റ്റിലിടിച്ച്‌ തീപിടിച്ച്‌ 25 കാരനാണ് മരിച്ചത്. വിപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.

1 st paragraph

ഇടുക്കി പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന, ഡ്രൈവർ തത്തംപിള്ളില്‍ എബ്രഹാം എന്നിവരാണ് മരിച്ചത്. കായിക താരം കെ എം ബീന മോളുടെ സഹോദരിയാണ് റീന. ഇടുക്കി കട്ടപ്പനയിലും വാഹനാപകടത്തില്‍ ഒരു മരണമുണ്ടായി. കട്ടപ്പനയ്ക്ക് സമീപം കരിമ്ബാനിപ്പടിയില്‍ കാർ ക്രാഷ് ബാരിയറിലിടിച്ചാണ് അപകടമുണ്ടായത്. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്.

താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം ഒരു വാഹനപകടം ഉണ്ടായി. പിക് അപ്പ് വാനും ലോറിയും ട്രാവലറൂം കൂട്ടിയിടിച്ചാണ് അപകടം. നാല് പേർക്കാണ് പരിക്കേറ്റു. ലോറി ചുരം കയറുമ്ബോള്‍ പിന്നോട്ട് നിരങ്ങി മറ്റു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2nd paragraph