Fincat

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസും; ഇന്ന് കെ.പി.സി.സി നേതൃയോഗം, സംഘടനാ കാര്യങ്ങളും ശശി തരൂര്‍ ഉയര്‍ത്തിയ വെല്ലുവിളിയു ചര്‍ച്ചയാകും

തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന അജണ്ടയാക്കി ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം. കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓണ്‍ ലൈനായാണ് യോഗം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു പുറമെ സംഘടനാ കാര്യങ്ങളും ചര്‍ച്ചയാകും. ശശി തരൂരിന്റെ തുടര്‍ച്ചയായുള്ള വെല്ലുവിളിയും ചര്‍ച്ചക്ക് വരാന്‍ ഇടയുണ്ട്. സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂര്‍ നിരന്തരം പാര്‍ട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്.

1 st paragraph

അതെ സമയം തരൂരിന്റെ പ്രശ്‌നങ്ങള്‍ തീര്‍ത്തു ഒപ്പം നിര്‍ത്തണം എന്നും വാദം ഉണ്ട്. കെപിസിസി നടപടിക്ക് നിര്‍ദേശം നല്‍കില്ല. പ്രശ്‌നം ഹൈക്കമാണ്ട് പരിഹരിക്കണം എന്നാണ് കേരള നേതാക്കളുടെ ആവശ്യം. ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വയനാട്ടില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്. രാവിലെ പത്ത് മുതല്‍ തുടങ്ങുന്ന സമരത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ പങ്കെടുക്കും. വയനാട് കലക്ടറേറ്റിനു മുന്‍പിലാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ പുത്തുമലയിലെത്തി ദുരന്തത്തില്‍ മരിച്ചവര്‍ക് സമരക്കാര്‍ ആദരാഞ്ജലി അര്‍പ്പിക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെന്റ് മാത്രം നല്‍കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.