തത്സമയ മത്സ്യവിപണി തുറന്നു
തത്സമയ മത്സ്യവിപണി തുറന്നുഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തത്സമയ മത്സ്യവിപണി പട്ടരുപറമ്പിൽ പ്രവർത്തനം തുടങ്ങി. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിഷരഹിതവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മത്സ്യം മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘അരോഹ’ ലൈവ് ഫിഷ് മാർക്കറ്റ് തുടങ്ങിയത്. മത്സ്യഗുണഭോക്താവായ എം. നിസാമുദ്ദീന്റെ സാന്നിധ്യത്തിൽ ആദ്യ വിൽപ്പന പി. മുഹമ്മദിന് നൽകി മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചർ, ഫിഷറീസ് ജില്ലാ ഓഫീസർ സി.ആഷിക് ബാബു, വാർഡംഗങ്ങളായ ഷബീർ കുഴിക്കാട്ടിൽ, ഷബ്‌ന ആഷിക്ക് ഫിഷറീസ് അസി.ഡയറക്ടർ കെ.പി ഗ്രേസി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് സജീർ, കോഡിനേറ്റർ റെനീസ, പ്രമോട്ടർമാരായ ഒ.പി സുരഭില, രേഷ്മ തുടങ്ങിയവർ സംസാരിച്ചു.