സൗദിയിലെത്തിയത് ഒരു മാസം മുമ്ബ്, റോഡരികില്‍ നില്‍ക്കുമ്ബോള്‍ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു
റിയാദ്: റോഡ് സൈഡില്‍ നില്‍ക്കുമ്ബോള്‍ വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു.മലപ്പുറം 55-ാം മൈല്‍ അരക്കുപറമ്ബ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്.
വാഹനാപകടമുണ്ടാവുന്നത് രണ്ടാഴ്ച മുമ്ബാണ്. റിയാദ് റിമാലില്‍ ദമ്മാം ഹൈവേയുടെ ഓരത്ത് നില്‍ക്കുേമ്ബാള്‍ ഒരു ബംഗ്ലാദേശി പൗരനോടിച്ച വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ് റിയാദ് എക്സിറ്റ് 14ലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ കഴിയുന്നതിനിടെ ഇന്നലെ (മാർച്ച് ഒന്ന്) ആണ് മരിച്ചത്. തൊഴില്‍ വിസയില്‍ ഒരു മാസം മുമ്ബാണ് സൈനുല്‍ ആബിദ് സൗദിയിലെത്തിയത്. അബൂബക്കര്‍-ജമീല ദമ്ബതികളുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിെൻറ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.