കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള പ്രതിസന്ധി തീരുന്നു; ഇനിമുതല്‍ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്ബളമെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്ബള പ്രതിസന്ധി തീരുന്നു.ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്ബളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു.കഴിഞ്ഞ മാസത്തെ ശമ്ബളം ഇന്ന് വൈകീട്ട് മുതല്‍ തന്നെ കിട്ടും.സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്ബളം നല്‍കുക..10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നല്‍കി മാസം തോറും 50 കോടി സർക്കാർ തുടർന്നു നല്‍കും..ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്.എസ്ബിഐയില്‍ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും..സർക്കാർ പണം നല്‍കുമ്ബോള്‍ തിരിച്ചടയ്ക്കും..മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി..പെൻഷനും കൃത്യം കൊടുക്കും.വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും.രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും.പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകും.
ജീവനകാർക്ക് ഒരുമിച്ച് ശമ്ബളം നല്‍കണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏല്‍പ്പിച്ച ചുമതല.ധനമന്ത്രി വളരെ അധികം സഹായിച്ചു.100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയില്‍ നിന്ന് എടുക്കും..സർക്കാർ 2 ഗഡുക്കളായി 50 കോടി നല്‍കുമ്ബോള്‍ തിരിച്ചടയ്ക്കും.വരുമാനത്തില്‍ നിന്നും ചെലവ് ചുരുക്കലില്‍ നിന്നും ബാക്കി തുക അടയ്ക്കും.20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും.കെഎസ്‌ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു.ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി അറിയിച്ചു.