വ്യോമ സേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം സിസ്റ്റം തകരാര്‍ മൂലം തകര്‍ന്നു വീണു


ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണു. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം.സുരക്ഷിതമായി പുറത്തുകടക്കുന്നതിന് മുമ്ബ് ജനവാസമുള്ള പ്രദേശങ്ങളില്‍ നിന്ന് വിമാനം മാറ്റാൻ പൈലറ്റിന് കഴിഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പരിശീലന പറക്കലിനായി അംബാല എയർബേസില്‍ നിന്നാണ് വിമാനം പറന്നുയർന്നത്.

നിലത്ത് ചിതറിക്കിടക്കുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഒരു വീഡിയോയില്‍ കാണാം. ചില ഭാഗങ്ങളില്‍ തീ കത്തുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന് സിസ്റ്റം തകരാര്‍ ഉണ്ടായതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഐഎഎഫ് പ്രസ്താവനയില്‍ അറിയിച്ചു.