പുണ്യമാസത്തില്‍ നന്മയുടെ നറുമണംപരത്തി യൂണിറ്റി സമൂഹ ഇഫ്താര്‍ ശ്രദ്ധേയമായി

ദോഹ: ആശയ വൈവിധ്യത്തിന്റേയും ആദര്‍ശവൈജാത്യങ്ങളുടേയും സംഗമതീരങ്ങളില്‍ യോജിപ്പിന്റേയും രജ്ഞിപ്പിന്റെയും സമാനതകളില്ലാത്ത ചരിത്രം തീര്‍ത്ത്് യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ എം.ഇഎസ് കെ.ജിഹാളിൽ സംഘടിപ്പിക്കപ്പെട്ട വിവിധ സംഘടനാ നേതാക്കളുടെ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ഗാഢമായ പരസ്പര ബന്ധത്തിന്റേയും സ്‌നേഹസാഹോദര്യത്തിന്റേയും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനകളിലെ നേതാക്കളും ഖത്തറിലെ വ്യാപാര വ്യവസായ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷമായി യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഇഫ്താര്‍ നടന്നുവരുന്നുണ്ട്. പുണ്യറമസാനിന്റെ വെള്ളിയാഴ്ച സുദിനത്തില്‍ സമുദായ ഐക്യസന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍ എന്തുകൊണ്ടും പ്രശംസനീയവും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതുമാണെന്ന് പങ്കെടുത്തവർ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നത്തിന്റെ കാതല്‍ ഐക്യമില്ലായ്മയാണെന്നും ലോകം ഇന്ന് ആവശ്യപ്പെടുന്നത് ഐക്യമാണെന്നും കൂട്ടിച്ചേര്‍ത്തു. പരസ്പരം ഐക്യവും സ്നേഹവും പ്രസരിപ്പിക്കുന്ന യൂനിറ്റി ഖത്തർ മോഡലുകൾ എല്ലായിടത്തും പ്രസരിക്കട്ടെയെന്ന് ഇ.ട്ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

നാട്ടിലുൾപ്പെടെയുള്ള ലഹരിവ്യാപനം യുവാക്കളുടെ ധാർമ്മിക അരാചകത്വം പരിഹാരങ്ങൾ ചർച്ചചെയ്തു.

യൂണിറ്റി വൈസ് ചെയര്‍മാന്‍ എം.പി ഷാഫിഹാജി അധ്യക്ഷത വഹിച്ചു. യൂണിറ്റി ചീഫ് കോഓര്‍ഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതംപറഞ്ഞു. യൂണിറ്റി കോഓർഡിനേറ്റർ

മഷ്ഹൂദ് വി സി പരിപാടികൾ നിയന്ത്രിച്ചു.

ഫൈസൽ ഹുദവിയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനീധീകരിച്ച്

അർഷദ്, നിയാസ് ഹുദവി,

അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി.

ഇല്യാസ് മട്ടന്നൂർ, റഫീഖ് കോതൂർ, സക്കരിയ മണിയൂർ, .

ഡോ അബ്ദുൽ സമദ്, അബ്ദുൽ മുത്തലിബ് മട്ടന്നൂർ,

ഷമീർ വലിയ വീട്ടിൽ, പി.കെ ഷമീർ , കെടി ഫൈസൽ സലഫി

തുടങ്ങിയവർ ആശംസകൾ നേർന്നു. ഹഖീം ഹുദവി മുഖ്യപ്രഭാഷണം നടത്തി.