ഇന്ത്യൻ നേവി വിളിക്കുന്നു! വമ്ബൻ അവസരം, 327 ഒഴിവുകള്‍; യോഗ്യത, ശമ്ബളം, അവസാന തീയതി..വിശദ വിവരങ്ങള്‍ ഇതാ


ഇന്ത്യൻ നേവിയില്‍ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെസ്റ്റേണ്‍ നേവല്‍ കമാൻഡ് മുംബൈ ഹെഡ്ക്വാ‍ർട്ടേഴ്സിന് കീഴില്‍ ബോട്ട് ക്രൂ സ്റ്റാഫ് വിഭാഗത്തിലാണ് അവസരം.327 ഒഴിവുകളാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ജനറല്‍ സെൻട്രല്‍ സ‍ർവീസ്, ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയാണ്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രസർക്കാ‍ർ പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച്‌ 12 മുതല്‍ ഏപ്രില്‍ 1 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. പ്രായം: 18 – 25. അർഹർക്ക് ഇളവ്. കംപ്യൂട്ട‍ർ അധിഷ്ഠിത എഴുത്ത് പരീക്ഷ മുഖേനയാണ് അ‍ർഹരായവരെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദ‍ർശിക്കുക.

ലാസ്കർ 1

192 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയമാണ് ആവശ്യമായ യോഗ്യത. നീന്തല്‍ അറിഞ്ഞിരിക്കണം. ഒരു വർഷത്തെ ജോലി പരിചയവും വേണം. ശമ്ബളം: 18,000 – 56,900.

ഫയർമാൻ

ഫയർമാൻ തസ്തികയിലേയ്ക്ക് 73 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് വിജയമാണ് യോഗ്യത. നീന്തല്‍ അറിഞ്ഞിരിക്കണം. പ്രി – സീ ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ശമ്ബളം: 18,000 – 56,900.

സ്രാങ്ക് ഓഫ് ലാസ്കർ

ഈ തസ്തികയില്‍ 57 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയവും സ്രാങ്ക് സർട്ടിഫിക്കറ്റും സ്രാങ്ക് ഇൻ ചാർജ് ആയി 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. ശമ്ബളം: 25,500 – 81,100.

ടോപസ്

ടോപസ് തസ്തികയില്‍ 5 ഒഴിവുകള്‍ മാത്രമാണുള്ളത്. പത്താം ക്ലാസ് ജയം ആവശ്യമാണ. ഒപ്പം നീന്തലും അറിഞ്ഞിരിക്കണം. ശമ്ബളം: 18,000 – 56,900.