അപേക്ഷ ക്ഷണിച്ചു

മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മലപ്പറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്,മൈലപ്പുറം ക്രഷുകളിലേക്കും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് ക്രഷിലേക്കും സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്രഷ് വാർഡുകളിലെ അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു യോഗ്യരും 18 നും 35 നും മധ്യേ പ്രായമുള്ളവരുമാകണം.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചതും 18 നും 35 നും മദ്ധ്യേ പ്രായമുള്ളവരുമാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 20. അപേക്ഷാ ഫോമും വിശദ വിവരങ്ങളും മലപ്പുറം മുണ്ടുപറമ്പുള്ള ഐ.സി.ഡി.എസ് മലപ്പുറം അർബൻ ഓഫീസിൽ ലഭിക്കും.