അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനം

കാളികാവ് ഐ സി ഡി എസ് പ്രോജക്ടിന് കീഴിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 72 കണിയറപ്പന്‍പൊയില്‍ അങ്കണവാടിയില്‍ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലില്‍ സ്ഥിരതാമസമുള്ളവരും പ്ലസ് ടു യോഗ്യത ഉള്ളവരുമായിരിക്കണം. പ്രായപരിധി: 18-35. അപേക്ഷ ഫോം കാളികാവ് ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27. ഫോണ്‍-9446100656.