ഖത്തർ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി
ദോഹയിലെ മിയ പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ കെഎംസിസി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെഎം മുക്താർ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സിദീഖ് വാഴക്കാട് ഉൽഘടനം ചെയ്തു, കരീം ആക്കോട് ഉൽബോധന പ്രഭാഷണം നടത്തി. ജലീൽ കൊണ്ടോട്ടി, ടിപി അക്ബർ തുടങ്ങിയവർ സംസാരിച്ചു.
മെമ്പർമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായ പരിപടിക്ക് ഷബീർവെട്ടത്തൂർ, ഷിഹബ് ടികെ, നവാബ് ഹുസൈൻ, ജൂറൈജ്, ഫസൽ, ഫായിസ് എടപ്പട്ടി, ഫായിസ് എളാംകുഴി അസദ് ഇടി തുടങ്ങിയവർ നേത്രത്വം നൽകിയ ഇഫ്താറിൽ
ആഷിക് പിസി സ്വാഗതവും റാഷിൽ നന്ദിയും പറഞ്ഞു.