മലപ്പുറം സബ് രജ്സ്ട്രാർ ഓഫീസിൽ അദാലത്ത് നാളെ (മാർച്ച് 19)
ആധാരത്തിൽ വിലകുറച്ച് കാണിച്ചതുമൂലം അണ്ടർ വല്വേഷൻ നടപടികൾ നേരിടുന്ന കേസുകളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലൂടെ കുറഞ്ഞ തുക അടച്ച് തീർപ്പാക്കുന്നതിനായി നാളെ (മാർച്ച് 19) മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽ അദാലത്ത് നടത്തുന്നു. 1986 മുതൽ 2013 മാർച്ച് വരെയുള്ള കേസുകളിൽ സെറ്റിൽമെന്റ് കമ്മീഷൻ ഉത്തരവിലൂടെ അടക്കേണ്ട മുദ്ര വിലയുടെ 60 ശതമാനം വരെയും ഫീസ് ഇനത്തിൽ അടക്കേണ്ട തുകയുടെ 75 ശതമാനം വരെയും ഇളവ് ലഭിക്കും. 2017 ഏപ്രിൽ മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകളിൽ സർക്കാർ പ്രഖ്യാപിച്ച കോമ്പൗണ്ടിംഗ് പദ്ധതി പ്രകാരം രജിസ്ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി അടക്കേണ്ട മുദ്ര വിലയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ തീർപ്പാക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാമെന്ന് മലപ്പുറം അമൽഗമേറ്റഡ് സബ് രജിസ്ട്രാർ ജി ഷൈന അറിയിച്ചു. ഫോൺ: 0483 2731898. 9526996450.