വ്യവസായ ഭൂമിക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി പയ്യനാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള കേന്ദ്രത്തിലെ പ്ലോട്ടുകൾ ഹയർ പർച്ചേസ് വ്യവസ്ഥയിൽ അനുവദിക്കും. റബർ അധിഷ്ഠിത പദ്ധതികൾക്കാണ് മുൻഗണന. തിരിച്ചറിയൽ കാർഡ്, പാർട്ണർഷിപ്പ് കമ്പനിയാണെങ്കിൽ ബന്ധപ്പെട്ട രേഖകൾ, പ്രൊജക്ട് റിപ്പോർട്ട്, ആവശ്യമായ ഭൂമിയുടെ വിവരങ്ങൾ എന്നിവ സഹിതം https://ilm.kerala.gov.in/login മുഖേന ജൂലൈ അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് ഓഫീസിൽ നൽകണം. ഫീസായി 10,000 രൂപ 08510010288 എന്ന ട്രഷറി ഹെഡ് ഓഫ് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഫോൺ: 0483 2737405, 9747399591.