സംരംഭകർക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു.


എം.എസ്.എം.ഇ. മേഖലയുടെ വളർച്ചക്കും കൂടുതൽ പിന്തുണ നൽകുന്നതിനുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി എം.എസ്.എം.ഇ. ക്ലിനിക്ക് സംഘടിപ്പിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി എം സുബൈദ ഉദ്ഘാടനം ചെയ്തു. ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീരാജ് അധ്യക്ഷത വഹിച്ചു. മഞ്ചേരി  മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ സന്തോഷ് കുമാർ  സ്വാഗതവും മലപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സൂരജ് ബാബു നന്ദിയും അറിയിച്ചു. മാർക്കെറ്റിംഗ്, ഹ്യുമൺ റിസോർസസ്, ജി.എസ്.ടി  എന്നീ വിഷയങ്ങളിൽ ഐസക് സിംഗ്, അമ്പിളി എന്നിവർ സംരംഭകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. നാൽപത് സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.