ഏഴ് പുതിയ സ്‌കാനിങ് സെന്ററുകൾക്ക് അനുമതി
ജില്ലയിൽ പുതുതായി ഏഴ് സ്‌കാനിങ് സെന്ററുകൾക്ക് അനുമതി നൽകാൻ പി.സി. ആൻഡ് പി.എൻ.ഡി.ടി ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ജില്ലയിലെ സ്‌കാനിങ് കേന്ദ്രങ്ങളിൽ പരിശോധന നടത്താനും പൊതു വിടങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പി.സി. ആൻഡ് പി.എൻ.ഡി.ടി. നിയമ ബോർഡുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്‌കാൻ ചെയ്യാനെത്തുന്നവർക്ക് പി.സി. ആൻഡ് പി. എൻ.ഡി.ടി. നിയമപ്രകാരമുള്ള സൗകര്യങ്ങൾ സ്ഥാപനത്തിൽ ഉറപ്പാക്കണം. ഗർഭസ്ഥശിശുവിന്റെ ലിംഗത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ, നിറങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും പാടില്ല. യോഗത്തിൽ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ പമേലി, സമിതി അംഗങ്ങളായ ഗവ. പ്ലീഡർ അഡ്വ. ടോംസ് കെ തോമസ്, ഡോ. മുജീബ് റഹ്‌മാൻ, ഡോ. ജാസ്മിൻ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.