ഐപിഎല്‍ ‘ഇംപാക്ടില്ലാതെ’ സഞ്ജു മടങ്ങി, പവര്‍ പ്ലേയില്‍ പഞ്ചില്ലാതെ രാജസ്ഥാൻ; കൊല്‍ക്കത്തക്കെതിരെ ഭേദപ്പെട്ട തുടക്കം
ഗുവാഹത്തി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ഭേദപ്പെട്ട തുടക്കം.ഏഴോവര്‍ അവസാനിക്കുമ്ബോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 27 റണ്‍സുമായി യശസ്വി ജയ്സ്വാളും 11 പന്തില്‍ 18 റണ്‍സുമായി ക്യാപ്റ്റൻ റിയാന്‍ പരാഗും ക്രീസില്‍.11 പന്തില്‍ 13 റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. വൈഭവ് അറോറയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
പഞ്ചില്ലാതെ പവര്‍ പ്ലേ
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാൻ സ്പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഒമ്ബത് റണ്‍സെടുത്തു. ആദ്യ പന്തില്‍ തന്നെ ടോപ് എഡ്ജിലൂടെ ബൗണ്ടറി നേടിയ യശസ്വിയും അവസാന പന്തില്‍ ബൗണ്ടറി നേടിയ സഞ്ജുവും നന്നായി തുടങ്ങി. വൈഭവ് അറോറ എറിഞ്ഞ രണ്ടാം ഓവറില്‍ പക്ഷെ രാജസ്ഥാന് അഞ്ച് റണ്‍സെ നേടാനായുള്ളു. യശസ്വി റണ്ണൗട്ടില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. സ്പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബൗണ്ടറിയും സിക്സും നേടി യശസ്വി തുടക്കം കളറാക്കി. വൈഭവ് അറോറ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സഞ്ജു ബൗണ്ടറി കടത്തി. എന്നാല്‍ അഞ്ചാം പന്തില്‍ സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കി വൈഭവ് തിരിച്ചടിച്ചു. ഹര്‍ഷിത് റാണ എറിഞ്ഞ അഞ്ചാം ഓവറില്‍ റിയാന്‍ പരാഗ് സിക്സ് പറത്തിയെങ്കിലും ഏഴ് റണ്‍സ് മാത്രമെ രാജസ്ഥാന് നേടാനായുള്ളു. വൈഭവ് അറോറ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ജയ്സ്വാളും പരാഗും സിക്സ് അടിച്ചതോടെ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സിലെത്തി.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്ന് പകരം മൊയീന്‍ അലി പ്ലേയിംഗ് ഇലവനിലെത്തി.
രാജസ്ഥാൻ റോയല്‍സ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, വാനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവൻ: ക്വിന്‍റണ്‍ ഡി കോക്ക്, വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), റിങ്കു സിംഗ്, മൊയിൻ അലി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിംഗ്, സ്പെൻസർ ജോണ്‍സണ്‍, വൈഭവ് അറോറ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി.