AAK

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുയോഗവും വിവിധ കലാപരിപാടികളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍…

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും…

വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി; ‘അധിക ബാധ്യത…

തിരുവനന്തപുരം: വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി. കോര്‍പ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹര്‍ജിയിലാണ്…

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വിമാന അപകടത്തില്‍ ദാരുണാന്ത്യം

മുംബൈ: ബാരാമതിയിലുണ്ടായ വിമാന അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു.ബാരാമതി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അപകടത്തില്‍ അജിത് പവാറിന് ഗുരുതരമായി…

റമദാന്‍ മാസത്തില്‍ പള്ളികളില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് നിയന്ത്രണവുമായി കുവൈത്ത്

റമദാന്‍ മാസത്തില്‍ കുവൈത്തിലെ പള്ളികളില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.പുതിയ സര്‍ക്കുലര്‍ പ്രകാരം പള്ളിക്കുള്ളില്‍ ഇഫ്താര്‍ വിരുന്നുകള്‍ നടത്താന്‍…

കൂടത്തായി കൊലപാതക പരമ്പര; അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത്. റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ.…

അമേരിക്കയിലെ ജോലി അമേരിക്കക്കാർക്ക്; പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിച്ച് ടെക്സാസ്

ടെക്സാസ്: സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകി ടെക്സാസ് ഗവർണർ. അമേരിക്കൻ പൌരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട്…

കൊല്ലപ്പെട്ട യുവതിയെ പതിനാറുവയസുമുതൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തൽ

കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ, അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ…

യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം, കേസെടുത്ത് പൊലീസ്

ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവ ദമ്പതികള്‍ക്ക് നേരെ ആക്രമണം. മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യക്കുമാണ് മർദനമേറ്റത്.ഞായറാഴ്ച രാത്രി 9.15ന് മംഗലാപുരത്തുനിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതികള്‍. ഇതിനിടെ…

ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി; പിങ്ക് പൊലീസിന്റെ കാര്‍ കുത്തിമറിച്ചു

തൃശൂര്‍: പൊറത്തിശേരിയില്‍ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി. കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.ആന വിരണ്ടോടുന്നതിനിടെ പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിച്ചു. വാഹനം ഭാഗികമായി തകര്‍ന്ന നിലയിലാണ്.…