AAK

ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധം കനക്കുന്നു: കൊല്ലപ്പെട്ടത് 22 കുട്ടികളുള്‍പ്പെടെ 62 പലസ്തീനികള്‍

ജെറുസലേം: ഗാസ സിറ്റി പിടിച്ചെടുക്കാനുളള ഇസ്രയേലിന്റെ കരയുദ്ധം കനക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഇന്നുമാത്രം കൊല്ലപ്പെട്ടത് 62 പേരാണ്. ഇതില്‍ 22 പേര്‍ കുട്ടികളാണ്. ഒരുലക്ഷത്തോളം പേര്‍ ഇന്നും ഗാസയില്‍ നിന്ന് പലായനം ചെയ്തു.…

അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്

ന്യൂയോർക്ക്: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനമാണ് യുഎസ് ഫെഡറൽ റിസർവ് കുറച്ചത്. പുതിയ നിരക്ക് നാലിനും നാലേ കാൽ ശതമാനത്തിനും ഇടയിൽ . ഈ വർഷത്തെ ആദ്യ ഇളവാണ് ഇത്. തൊഴിൽ…

ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ

ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് യൂറോപ്യൻ യൂണിയൻ. ഗസ യുദ്ധത്തിൽ ഇസ്രയേൽ സ്വീകരിച്ച നടപടികൾക്ക് മറുപടിയായാണ് ഉപരോധ നിർദേശം. ഇസ്രയേലി വസ്തുക്കൾക്കുമേൽ തീരുവ വർധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ…

രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്

വോട്ട് ചോരി, രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. എഐസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ പത്ത് മണിക്കാണ് വാർത്താ സമ്മേളനം. വിഷയം വ്യക്തമാക്കിയിട്ടില്ലെങ്കിലും വോട്ട് ചോരിയിലെ തുടർ വാർത്താ…

സുഹൈൽ സീസണിന് തുടക്കം, ചൂട് കുറയും, സെപ്തംബർ 20 മുതൽ

കുവൈത്ത് സിറ്റി: സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി…

ധ്യാൻ ശ്രീനിവാസന്റെ ‘വള’ സെപ്റ്റംബർ 19ന് തിയറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' തിയറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 19ന് തിയറ്ററുകളിൽ എത്തും. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ്…

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്‍റുകളിലൊന്ന് ഇനി ഖത്തറിൽ

ദോഹ: ഖത്തറില്‍ ഒരു ലോകോത്തര സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനായി സാംസങ് സി & ടിയുടെ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ട് ഖത്തര്‍ എനര്‍ജി. തലസ്ഥാന നഗരിയായ ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ പടിഞ്ഞാറ്…

സ്ത്രീകൾക്ക് മരുന്നും ചകിത്സയും സൗജന്യം; 23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ…

അമേരിക്കയും ഇന്ത്യയും ‘കൈകൊടുക്കും’, ശുഭാപ്തിവിശ്വാസത്തിൽ ഉയർന്ന് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രൂപയുടെ മൂല്യവും ഉയർന്നു. ഈ ആഴ്ച തുടർച്ചയായ മൂന്നാം ദിനവും വിപണി നേട്ടത്തിലാണ്. 30 ഓഹരികളുള്ള ബിഎസ്ഇ സെന‍്സെക്സ് 313 പോയിന്‍റും നേട്ടത്തിൽ 82,693.71 പോയിന്റിലും 50 ഓഹരികളുള്ള…

രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. 10 മണിയോടെ ഒലവക്കോട്…