AAK

ചരിത്രം രചിച്ച് ഇം​ഗ്ലീഷ് പട, ദക്ഷിണാഫ്രിക്കക്കെതിരെ ടി-20 മത്സരത്തിൽ 300 കടന്നു, കൂറ്റൻ ജയം

ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ വമ്പൻ നേട്ടവുമായി ഇം​ഗ്ലണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇം​ഗ്ലണ്ട് 300 റൺസ് കടന്നു. ഓൾഡ്ട്രാഫോഡിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 146…

വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി:…

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ. നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ആലക്കോടാണ് സംഭവം. കേസിലെ ഒന്നാം പ്രതി ശ്യാം…

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ചു, മലപ്പുറം…

മലപ്പുറം: ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ…

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്ന മൂന്ന് സുഗന്ധവ്യഞ്ജനങ്ങൾ

സീസണൽ മാറ്റങ്ങളിൽ കുട്ടികൾക്ക് നിരവധി രോ​ഗങ്ങൾ പിടിപെടാം. ചുമ, ജലദോഷം, വയറുവേദന എന്നിവ. രുചിക്കായി നമ്മൾ ദിവസവും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മൂന്ന് സുഗന്ധവ്യഞ്ജനങ്ങൾ കുട്ടികളിൽ പ്രതിരോധശേഷി…

ലഹരി കടത്തിയതിന് 5 വര്‍ഷം ഖത്തര്‍ ജയിലില്‍, മലപ്പുറം സ്വദേശികൾ നാട്ടിലെത്തിയിട്ടും മാറിയില്ല;…

മലപ്പുറം: വില്‍പനക്കായി സൂക്ഷിച്ചിരുന്ന എം. ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി…

സ്കൂൾ ബസ്സിൻ്റെ ബ്രേക്ക് തകരാറിലായി; മതിലിൽ ഇടിച്ച ബസ്സിനിടയിൽ വിദ്യാർത്ഥി കുടുങ്ങി

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ സ്കൂൾ ബസ് ഇടിച്ച് അതേ സ്കൂളിലെ വിദ്യാർത്ഥിക്ക് പരിക്ക്. അംജദ് എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. കിഴിശ്ശേരിയിലെ ഇസത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അംജദ്. ബസ് വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത്…

നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രി;

നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ…

കലാപശേഷം ആദ്യം, പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; കനത്ത സുരക്ഷ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം ഇന്ന്. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മണിപ്പൂരിൽ…

വിവാഹ അഭ്യർത്ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്, അറസ്റ്റ്

വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക്…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ

ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ…