AAK

ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍

രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ…

ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ മദ്യലഹരിയിൽ ഉറങ്ങിപ്പോയി; കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ച്…

ജാർഖണ്ഡിലെ ക്ഷേത്രത്തിൽ മോഷ്ടിക്കാനായി കയറിയ കള്ളൻ വിഗ്രഹങ്ങളും പണവും അടക്കം തനിക്ക് വേണ്ടതെല്ലാം എടുത്തു. പക്ഷേ മോഷണത്തിനിടയിൽ അല്പസമയം ഉറങ്ങാൻ കിടന്നു. പിന്നീട് കണ്ണ് തുറന്നത് രാവിലെ പൂജാരി വന്ന് തട്ടി വിളിച്ചപ്പോഴാണ്.…

ഖത്തറിൽ താപനില ഉയരും; സീസണിലെ ചൂടേറിയ ദിവസങ്ങൾക്ക് തുടക്കമായി

ദോഹ: ഖത്തറില്‍ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ജംറത്ത് അൽ ഖൈസ് സീസൺ ബുധനാഴ്ച ആരംഭിച്ചു. ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ 39 ദിവസം നീണ്ടുനിൽക്കും. അൽ ജൗസ അൽ തന്യ, അൽ മുർസം,…

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; കാലുകൾ ചങ്ങലയിൽ ബന്ധിച്ച്,കണ്ണുകൾകെട്ടിയ…

ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസി ബെൻസിംഗറി(39)ന്‍റെ മൃതദേഹമാണ് കാലുകളിൽ ഇരുമ്പു ചങ്ങല കൊണ്ടു മണൽ നിറച്ച മൂന്നു കന്നാസുകളും ചേർത്ത്…

ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂർ ചെസില്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രഗ്നാനന്ദ

ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിന്‍റെ ലാസ്‌വെഗാസ് ലെഗ്ഗിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ 39 നീക്കങ്ങളില്‍ അടിയറവ്…

മലയാളി കാനഡയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ. കൊല്ലം, ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ് (25)നെയാണ് ടൊറാന്റോയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. ഇരവിപുരം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ…

സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന 15 കാരിയെ തട്ടിക്കൊണ്ടുപോയി, വര്‍ക്ക് ഷോപ്പിലെത്തിച്ച് പീഡനം; 31…

തമിഴ്‌നാട് നീലഗിരിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ്. ഊട്ടി മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കോടതി വെറുതെവിട്ടു. 2020 ജനുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം.…

ചെരുപ്പെടുക്കാന്‍ കയറി; സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം.…

ദുബൈയില്‍ ജീവനക്കാര്‍ക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവാഹ അവധി നല്‍കുന്നത് സംബന്ധിച്ച ഡിക്രി…

മൂർഖനെ കഴുത്തിൽ ചുറ്റി ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു

മധ്യപ്രദേശിൽ പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഗുണ സ്വദേശി ദീപക് മഹാവർ(35) ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ…