Kavitha

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് അപകടം: 12 പേര്‍ കൊല്ലപ്പെട്ടു

നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 12 പേര്‍ കൊല്ലപ്പെട്ടെന്നും…

പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു, മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണ്ണാർക്കാട് ഡിഎച്ച്എസ്എസ്…

കരിപ്പൂരിൽ വൻ ലഹരിവേട്ട; ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ…

സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്.UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. 29 ബുധൻ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ ദിവസം ജില്ല ആസ്ഥാനങ്ങളിൽ UDSF പ്രതിഷേധവും നടക്കും. ജില്ലകളിൽ അടിയന്തര UDSF…

ട്രാക്കിൽ കുതിച്ച് ഉഫൈസ്

ബഡ്സ് ഒളിമ്പിയ 2025 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ജില്ലാതല കായികമേളയിൽ തൻറെ മിന്നും വേഗത കൊണ്ട് കാണികളെ കയ്യിലെടുത്തിരിക്കുകയാണ് മുഹമ്മദ് എ. ഉഫൈസ്. ഈ വർഷം സ്ഥാപിതമായ അങ്ങാടിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ ഉഫൈസ് ആദ്യമായാണ്…

ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ…

ബഡ്‌സ് ഒളിമ്പിയ-2025വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി

തോരാ മഴയത്തും ആവേശം ഒട്ടും തോരാതെ 670 ലേറെ കായിക പ്രതിഭകൾ വേങ്ങര സബാഹ് സ്ക്വയറിൽ മാറ്റുരച്ചപ്പോൾ, ബഡ്‌സ് ഒളിമ്പിയ-2025 കായികമേള ഒരു കായിക മാമാങ്കമായി മാറി. ജില്ലയിലെ 74 ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ വീറും വാശിയും…

നേട്ടങ്ങള്‍ പറഞ്ഞ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ്

വിവിധ മേഖലകളിലെ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ് എം.എം. പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്ന ടീച്ചറുടെ അധ്യക്ഷതയില്‍ പെരുമണ്ണ…

തൊഴില്‍ മേള ഒക്ടോബര്‍ 31ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 31 ന് രാവിലെ 10ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിലാണ് മേള നടത്തുന്നത്. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന…

ഗതാഗത നിയന്ത്രണം

കുണ്ടുകടവ് പാലത്തില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ 10 വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം സിംഗിള്‍ ലൈന്‍ ആയി പരിമിതപ്പെടുത്തിയതായി തിരൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.