Main Banner
Browsing Category

kerala

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി, ഊർജിത തെരച്ചിൽ ആരംഭിച്ചു

തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. അഞ്ചരയോടെയാണ് സംഭവം. നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികളാണ്. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് കുളിക്കാൻ ഇറങ്ങിയത്.…

22-ാം വയസില്‍ അപൂര്‍വ അംഗീകാരം, ലദീദയുടെ ശാസ്ത്ര സ്വപ്‌നങ്ങള്‍ പൂവണിയുന്നു; 2.8 കോടിയുടെ ഫെലോഷിപ്പ്

ഗവേഷകയാകണമെന്ന കുഞ്ഞുനാളിലെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍, 22-ാം വയസില്‍ അപൂര്‍വമായ അംഗീകാരത്തിന് അര്‍ഹയായിരിക്കുകയാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ ലദീദ കലാന. ഈ ചെറിയ പ്രായത്തില്‍ നെതര്‍ലാന്റ്‌സിലെ റാഡ്ബൗഡ് സര്‍വകലാശാലയുടെ 2.8…

മുസ്‌ലിം ലീഗിന്റെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതി: വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ്…

താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു.

താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. ഒന്‍പതാം വളവില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയിട്ടുണ്ടെങ്കിലും കൊക്കയിലേക്ക്…

മനുഷ്യ-മൃഗ സംഘർഷം ലഘൂകരണ പദ്ധതി ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വന്യമൃഗ ശല്യം തടയുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി. വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും ഒന്ന് പോലും കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിൻ്റെ…

തീരാനോവില്‍ മാതാപിതാക്കള്‍;മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു;ആദ്യ കുഞ്ഞ് മരിച്ചതും…

ചിറ്റൂർ: മീനാക്ഷിപുരത്ത് മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. സർക്കാർപതി ഉന്നതിയില്‍ പാർഥിപന്റെയും സംഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് ശനിയാഴ്ച രാവിലെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍…

മുറിച്ചുകടത്തിയത് 25വര്‍ഷം പഴക്കമുള്ള ചന്ദനമരം;രാത്രിയിൽ ശബ്ദമൊന്നും കേട്ടില്ല, രാവിലെ എണീറ്റപ്പോൾ…

25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി. കോഴിക്കോട് കക്കാട്ടില്‍ സഹകരണ ബാങ്കിന് സമീപത്തായുള്ള ചട്ടിപ്പറമ്പത്ത് ഷാജുവിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് കഴിഞ്ഞ ദിവസം രാത്രി മുറിച്ചുകടത്തിയത്. ആറ് മാസം മുന്‍പ്…

ഭക്ഷ്യാവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുന്നതില്‍ മനുഷ്യത്വം വേണമെന്ന് കേന്ദ്രം

ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ശാസ്ത്രീയമായേ അറക്കാവൂവെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കാണിച്ച് സംസ്ഥാന ചീഫ്…

മലപ്പുറം:കയർ പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത് ഒരു വയസുള്ള പശുക്കുട്ടി

മലപ്പുറം: കോണോംപാറയില്‍ കിണറില്‍ വീണ പശുക്കിടാവിനെ മലപ്പുറം അഗ്‌നി സേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് മേല്‍മുറി പറപ്പകുന്നത്ത് വീട്ടില്‍ വി കെ സുനില്‍ കുമാറിന്റെ പശുക്കുട്ടി കയര്‍പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ…

വിവാഹാലോചന സംസാരിക്കാൻ വിളിച്ചുവരുത്തി;കാമുകിയുടെ വീട്ടുകാർ യുവാവിനെ അടിച്ച് കൊലപ്പെടുത്തി

വിവാഹാലോചന ചർച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ യുവതിയുടെ വീട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തി. പുനെക്കടുത്തുള്ള പിംപ്രി ചിഞ്ച്‍വാഡിയിലാണ് സംഭവം. വിവാഹകകാര്യം സംസാരിക്കാനാണെന്ന് വ്യാജേന വിളിച്ച് വരുത്തി…