Fincat
Browsing Category

India

മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രി നവാസ് മാലിക്കിനെ ഇഡി അറസ്റ്റു ചെയ്തു

മുംബൈ: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ്

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; യുപിയിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ ആഗോള വിപണിയിലെ ഉയർച്ചയ്ക്കൊപ്പം…

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ പെട്രോൾ വില കുത്തനെ ഉയരും. ഉക്രൈയിനിലെ സംഘർഷത്തോടെ ആഗോള വിപിണിയിൽ എണ്ണ വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം രാജ്യത്തുമുണ്ടാകും. അങ്ങനെ വന്നാൽ രൂക്ഷമായ വിലക്കയറ്റത്തിന് സാധ്യത തെളിയും.


കേന്ദ്ര ബജറ്റിനെതിരെ അഖിലേന്ത്യാ പ്രതിഷേധം; മാർച്ച് 28നും 29നും ദേശീയ പണിമുടക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 28നും 29നും സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കാർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും സിഐടിയു. ഐഎൻടിയുസി, ഐഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ്

തമിഴ്‌നാട്ടിൽ കോൺഗ്രസ് ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷി

ചെന്നൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയായി കോൺഗ്രസ്. ദ്രാവിഡ കക്ഷികളായ ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും വേരോട്ടമുള്ള സംസ്ഥാനത്ത് കോൺഗ്രസ് ശക്തി തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയായി

കപ്പലിലെ തീയണയ്ക്കാനാവുന്നില്ല; കത്തിയമര്‍ന്ന് 4000 കാറുകള്‍

അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിൽ കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാന നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ വെങ്കട്ട് ബൽമൂറിനെയാണ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. തെലങ്കാന

അഹമ്മദാബാദ് സ്ഫോടന പരമ്പര: 39 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

മുംബൈ: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്കും വധശിക്ഷയാണ്

കുട്ടി ഹെൽമെറ്റ് നിർബന്ധമാക്കുന്ന വിജ്ഞാപനമിറങ്ങി; ഇരുചക്ര വാഹന യാത്രയ്ക്ക് വേഗം 40 കിലോമീറ്റർ

ന്യൂഡൽഹി: ഒമ്പത് മാസം മുതൽ നാലു വയസുവരെയുള്ള കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയുടെ പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി ചുരുക്കി. ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾ ഹെൽമറ്റും ബെൽമറ്റും നിർബന്ധമാക്കുന്നതടക്കമുള്ള വിജ്ഞാപനം കേന്ദ്ര ഉപരിതല

പ്രശസ്ത സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.

പിഎസ്‌എല്‍വി-സി52 വിക്ഷേപണം വിജയകരം; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം പിഎസ്എല്‍വി-സി52 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും പുലര്‍ച്ചെ 5.59നായിരുന്നു വിക്ഷേപണം. ഞായറാഴ്ച പുലര്‍ച്ചെ