Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
കൊള്ള പലിശക്കാരുടെ ഭീഷണി; വ്യാപാരി ജീവനൊടുക്കി; ഗുരുതര ആരോപണവുമായി കുടുംബം
തൃശ്ശൂർ: ഗുരുവായൂരില് കൊള്ള പലിശക്കാരുടെ ഭീഷണിയില് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്.കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം…
എടവണ്ണപ്പാറയില് ഗുണ്ടകള് തമ്മില് ഏറ്റുമുട്ടി; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള് മരിച്ചു
മലപ്പുറം: എടവണ്ണപ്പാറയില് ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലി (42) ആണ് കൊല്ലപ്പെട്ടത്. സംഘാംഗങ്ങള് തമ്മില് ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സജീം അലിക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല് കോളേജില്…
പിതാവിനൊപ്പം യാത്ര ചെയ്യവേ ബൈക്കില് ബസ് ഇടിച്ചു; ബസിനടിയിലേക്ക് തെറിച്ചുവീണ മകന് ദാരുണാന്ത്യം
തുറവൂരില് അച്ഛനും മകനും യാത്ര ചെയ്തിരുന്ന ബൈക്കില് സ്വകാര്യ ബസിടിച്ച് മകന് ദാരുണാന്ത്യം. വയലാര് 12-ാം വാര്ഡ് തെക്കേചെറുവള്ളി വെളി നിഷാദിന്റെ മകന് ശബരീശന് അയ്യന്(12) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്…
പ്രസവത്തിനിടെ 22കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി
ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ…
കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം.എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ദേശിയപാത 66 പെരുമ്പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്.…
ഭാര്യയെ ഭര്ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കോട്ടയം: കോട്ടയം കിടങ്ങൂരില് കിടപ്പുരോഗിയായ ഭാര്യയെ ഭര്ത്താവ് കൊലപ്പെടുത്തി. കിടങ്ങൂര് സൗത്ത് സ്വദേശി രമണി (70)യെയാണ് ഭര്ത്താവ് സോമൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അര്ധരാത്രിയാണ് സംഭവം. സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന
തൃശ്ശൂർ കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് സംഭവം. ഹൃദ്രോഗമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ സൂചന. ചിറമനേങ്ങാട് സ്വദേശി…
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി
പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു.…
പതിനാലുകാരന് ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
പാലക്കാട് പതിനാലുകാരന് ജീവനൊടുക്കി. പല്ലന്ചാത്തന്നൂരിലാണ് സംഭവം. കണ്ണാടി ഹയര്സെക്കന്ഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയായ അര്ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ മാസത്തെ നാലാമത്തെ മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസത്തെ നാലാമത്തെ മസ്തിഷ്ക ജ്വര മരണമാണ് സ്ഥിരീകരിച്ചത്.…
