Fincat

മരണസംഖ്യ 91,000വും കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി.

1 st paragraph

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91,149 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 9,66,382 ആണ്. 46,74,988 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 87,374 പേർ രോഗമുക്തി നേടി.

അതേസമയം, 24 മണിക്കൂറിനിടെ 11,56,569 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ 6,74,36,031 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു.

2nd paragraph