പുത്തൂർ ജിവിഎച്ച്എസ്എസിന് അഞ്ച് കോടിയുടെ പുതിയ കെട്ടിടം

പുത്തൂർ ജിവിഎച്ച്എസ്എസിന് അഞ്ച് കോടിയുടെ പുതിയ കെട്ടിടം

പുത്തൂർഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് 5 കോടി രൂപ ചെലവിൽ പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. 12,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് രണ്ട് നിലകളിലായി വി എച്ച്എസ്ഇ, ഹയർസെക്കൻഡറി ബ്ലോക്കുകൾ നിർമ്മിക്കുന്നത്. ഇതിനുപുറമെ 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡൈനിങ് ഹാളും അടുക്കളയും നിർമിക്കുന്നു. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കമ്പ്യൂട്ടർ വിഷയങ്ങൾക്ക് നാല് ഹൈടെക് ലാബുകളും 10 ക്ലാസ് മുറികളും ഓഫീസ് മുറികളും വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി ബ്ലോക്കിൽ ഉൾപ്പെടുന്നു. ഇവയെല്ലാം തന്നെ പൂർണമായും ഫർണിഷ് ചെയ്ത് സജ്ജമാക്കും. കൂടാതെ വോളിബോൾ, ബാസ്‌കറ്റ് ബോൾ, ഷട്ടിൽ, ബാഡ്മിൻറൺ തുടങ്ങിയ ഗെയിമുകൾക്കും മറ്റാവശ്യങ്ങൾക്കുമായി ഒരു മൾട്ടിപർപ്പസ് കളിസ്ഥലവും ഒരുക്കിയിരിക്കുന്നു.

ഈ വിദ്യാലയത്തിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ 120 വിദ്യാർഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 240 വിദ്യാർഥികളും ഹൈസ്‌കൂൾ യുപി വിഭാഗത്തിൽ 600 വിദ്യാർഥികളും പഠിച്ചു വരുന്നു. ഏതാണ്ട് അറുപതോളം അധ്യാപകരും അനധ്യാപകരും സ്‌കൂളിലുണ്ട്.
ഇതേ സ്‌കൂളിലെ എൽപി വിഭാഗത്തിൽ പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്‌ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും