സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം . കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം.കേസെടുത്ത് 60 ദിവസമായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്.
അതേസമയം എന്‍ഐഎ കേസില്‍ റിമാന്‍ഡില്‍ ആയതിനാല്‍ സ്വപ്ന സുരേഷിന് പുറത്തിറങ്ങാന്‍ പറ്റില്ല. യുഎപിഎ അടക്കം ചുമത്തിയാണ് എന്‍ഐഎ കേസ് എടുത്തിട്ടുള്ളത്. അതിനാല്‍ കസ്റ്റംസ് കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ പറ്റില്ല.