തിരൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം

തിരൂർ മാങ്ങാട്ടിരിയിൽ അജ്ഞാ ജീവിയുടെ ആക്രമണം’ 20 ഓളം കോഴികളും ഒരു പൂച്ചയും ചത്ത നിലയിൽ’ പുലർച്ചെ ശബ്ദംകേട്ട് വീട്ട്കാരുണർന്നപ്പോഴാണ് കോഴികളേയും പൂച്ചയേയും കടിച്ച് കൊന്നിട്ടതായി കണ്ടത്.

പടാട്ടിൽ കുട്ടാറു, അലിക്കാന കത്ത് ചേക്കുട്ടി എന്നിവരുടെ വീട്ടിലാണ് സംഭവം. സമീപത്ത് കണ്ടത്തിയ കാൽപാട് ഏതു ജീവിയുടെതാണെന്ന് കണ്ടെത്തിയിട്ടില്ല’ ജനങ്ങൾ ഭീതിയിലാണ്.