പഞ്ചായത്തംഗത്തിന് കോവിഡ് ; മംഗലം പഞ്ചായത്തോഫീസ് അടച്ചു


തിരൂർ : മംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മംഗലം പഞ്ചായത്തോഫീസ് ഈ മാസം ഒമ്പത് വരെ അടച്ചിടുവാൻ തീരുമാനിച്ചതായി പ്രസിഡൻെറ് ഹാജറാ മജീദ് അറിയിച്ചു.സമീപ പഞ്ചായത്തായ പുറത്തൂരിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുറത്തൂർ  പഞ്ചായത്തോഫീസും താത്കാലികമായി അടഞ്ഞു കിടക്കുകയാണ്.വെട്ടത്തെ പഞ്ചായത്ത്,വില്ലേജ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഓഫീസുകൾ അടഞ്ഞു കിടക്കുകയാണ്.